കൊച്ചി: കാലിച്ചന്തകൾ വഴി കാലികളെ കശാപ്പിന് വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടി കച്ചവടത്തെ ബാധിച്ചിട്ടില്ലെന്ന് കൊച്ചി മാർക്കറ്റിലെ മാംസവ്യാപാരികൾ. വിൽപനയിൽ കൂടുതലോ കുറവോ ഇല്ലെന്നും വരുംദിവസങ്ങളിൽ ആശങ്കയുണ്ടെന്നും വ്യാപാരികൾ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ 15,000-20,000 രൂപയുടെയും അവധിദിവസങ്ങളിൽ 30,000-40,000 രൂപയുടെയും മാംസം വിൽക്കാറുണ്ട്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ആടുമാടുകളെ വാങ്ങിയാണ് നഗരത്തിൽ കച്ചവടം. എറണാകുളം, കലൂർ, കടവന്ത്ര, തമ്മനം, നെട്ടൂർ, ആലുവ മാർക്കറ്റുകളിൽ സാധാരണ ദിവസങ്ങളിലെ വിൽപന നടന്നതായി മീറ്റ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് പറഞ്ഞു. മാട് വിൽപന നിരോധനം സംബന്ധിച്ച് അസോസിയേഷൻ തിങ്കളാഴ്ച യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ചൊവ്വാഴ്ചക്കുള്ളിൽ ലോഡ് വന്നില്ലെങ്കിൽ വിൽപനക്കാർക്ക് നാടൻ മാടുകളെ വാങ്ങേണ്ടിവരും. അതിനാൽ ഇറച്ചി വിലവർധനക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.