മാന്നാർ: ആരോഗ്യവകുപ്പും നാഷനല്‍ അവയര്‍നസ് വളൻറിയേഴ്സും സംയുക്തമായി മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ബോധവത്കരണവും ശുചീകരണവും നടത്തുന്നു. ഇതിെൻറ ഭാഗമായി ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആർ. അബ്ദുൽ അനീഷ് അധ്യക്ഷത വഹിച്ചു. രോഗനിവാരണത്തിനും സാംക്രമികരോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്കരുതലുകളെടുക്കുന്നതിെൻറയും ഭാഗമായി വളൻറിയര്‍മാര്‍ ഭവനസന്ദര്‍ശനം നടത്തും. വാര്‍ഡുതല കമ്മിറ്റികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. വയറിളക്കം, വിട്ടുമാറാത്ത പനി എന്നിവ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും വേണമെന്ന് നാഷനല്‍ അവയര്‍നസ് സംസ്ഥാന പ്രസിഡൻറ് എം.വൈ. ജോസ് മൂന്നുമുറിയിൽ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആർ. അബ്ദുൽ അനീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. സജിത്ത് എന്നിവര്‍ അറിയിച്ചു. ഒന്നാംഘട്ട ശുചീകരണം ഇൗ മാസം സമാപിക്കും. രണ്ടാംഘട്ടം ജൂണ്‍ ആദ്യവാരം ആരംഭിക്കും. ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫിസിെൻറയും ചെട്ടികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയും ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര വൻവേലി, കങ്കാലി കോളനികളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എൻ.സി.സി കാഡറ്റുകളും ആരോഗ്യ പ്രവർത്തകരും ചേർന്ന് കൊതുകിെൻറ ഉറവിട നശീകരണം, ലഘുലേഖ വിതരണം, ക്ലോറിനേഷൻ, ആരോഗ്യ ബോധവത്കരണം എന്നിവ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.