ചാരുംമൂട്: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും പമ്പിങ് ഉടൻ ആരംഭിക്കുമെന്നും ആർ. രാജേഷ് എം.എൽ.എ അറിയിച്ചു. കുടിവെള്ള വിതരണത്തിനായി പമ്പിങ്ങിനുള്ള അനുമതി ലഭ്യമാകുകയും പമ്പിങ് ആരംഭിക്കുകയും ചെയ്യും. പിന്നീട് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. ട്രീറ്റ്മെൻറ് പ്ലാൻറ്, ഓവർഹെഡ് ടാങ്ക് എന്നിവയുടെ നിർമാണം നേരേത്ത പൂർത്തീകരിച്ചിരുന്നു. വെള്ളം വിതരണം ചെയ്യാനുള്ള എല്ലാ പ്രവൃത്തികളും പൂർത്തിയായതായി. നൂറനാട്, പാലമേൽ പഞ്ചായത്ത് പൂർണമായും, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിൽ ഭാഗികമായും ഇപ്പോൾ വെള്ളം എത്തിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. നിർമാണം ആരംഭിച്ച് എട്ടുവർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കാൻ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പദ്ധതി ആരംഭിക്കുന്നതോടെ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.