നാ​ട​ക​ദി​ന​ത്തി​ൽ തെരുവുനാടകവുമായി എ​സ്.​ഡി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

ആലപ്പുഴ: ലോക നാടകദിനത്തോടനുബന്ധിച്ച് എസ്.ഡി കോളജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർഥികൾ ചേർന്ന് നഗരത്തിൽ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് എസ്.ഡി കോളജിൽനിന്ന് ആരംഭിച്ച നാടകറാലി പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷ, സദാചാര ഗുണ്ടായിസം, പരിസര മലിനീകരണം, പ്രകൃതിചൂഷണം എന്നീ വിഷയങ്ങളാണ് നടക അവതരണത്തിന് വിദ്യാർഥികൾ തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ആർ. സുരേഷിെൻറ പിന്തുണയോടെ വിദ്യാർഥികൾ രൂപംനൽകിയ നാടക ക്ലബായ സാൻട്രയുടെ നേതൃത്വത്തിലാണ് നാടകങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. 15 മിനിറ്റ് നീളുന്ന നാടകത്തിൽ 12 കുട്ടികളാണ് അഭിനേതാക്കളായി എത്തിയത്. അവസാനവർഷ ബിരുദവിദ്യാർഥികളായ ശ്രീരാഗ്, അനന്തവിഷ്ണു എന്നിവരായിരുന്നു ജാഥ ക്യാപ്റ്റൻമാർ. ഇവരെ കൂടാതെ ഗോകുൽ, ഹരിശങ്കർ, ബാലു, ഹരികൃഷ്ണൻ, ഗോപിക, സംയുക്ത, ചൈത്ര, സോനു, പാർവതി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.