പൂച്ചാക്കൽ: ഓരുമണ്ണിൽ മുന്തിരി വിളയിച്ച് യുവകർഷകൻ. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ കുട്ടൻചാൽ ദ്വീപിൽ കളരിക്കൽ വീട്ടിൽ വിനോദ് സുകുമാരെൻറ വീട്ടുമുറ്റത്താണ് മുന്തിരി വിളഞ്ഞത്. വേമ്പനാട്ടുകായലിലെ ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടതാണ് കുട്ടൻചാൽ ദ്വീപ്. ആലപ്പുഴക്കുള്ള യാത്രക്കിടെ വഴിയരികിലെ കടയിൽനിന്നാണ് മാസങ്ങൾക്കു മുമ്പ് വിനോദ് മുന്തിരിവള്ളി വാങ്ങിയത്. വീട്ടുമുറ്റത്തെ മണലിൽ നട്ടുപിടിപ്പിച്ചു. സാധാരണ നാട്ടുവളങ്ങൾക്കൊപ്പം ശീമക്കൊന്ന ഇലകള്‍ അടങ്ങിയ പച്ചില വളവും മീന്‍ കഴുകിയ വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുള്ള വളവും നൽകി പരിപാലിച്ചു. വെള്ളത്തിനും മണ്ണിനും ഓരിെൻറ അംശമാണെങ്കിലും മുന്തിരി വളർന്നു. ഇപ്പോൾ വിളവെടുക്കാൻ പാകമായി. മാതാവ് രാജമ്മയായിരുന്നു സഹായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.