അരൂർ: നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്രസ്വദേശി പിടിയിൽ. ചന്തിരൂർ ചിങ്ങപ്പുരക്കൽ അക്ബറിെൻറ മകൻ മുഹമ്മദ് അസ്ഹറിനെയാണ് ആന്ധ്രസ്വദേശി നാഗേന്ദ്രൻ (60) തട്ടിെക്കാണ്ടുപോകാൻ ശ്രമിച്ചത്. ഭിക്ഷാടനത്തിന് എത്തിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. വീടിെൻറ തെക്കുഭാഗത്തെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നാഗേന്ദ്രൻ ബലമായി കൈയിൽ പിടിച്ച് വലിച്ചിഴച്ചു. കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികളും വീട്ടുകാരും ഓടിയെത്തിയപ്പോൾ നാഗേന്ദ്രൻ ദേശീയപാതയിലൂടെ ഓടുന്നതാണ് കണ്ടത്. കുട്ടിയുടെ മാതാവ് സജീനയും പ്രദേശവാസികളും ചേർന്ന് പിന്നാലെ ഓടി നാഗേന്ദ്രനെ പിടികൂടി അരൂർ പൊലീസിന് കൈമാറി. കുട്ടി നാഗേന്ദ്രെൻറ കൈയിൽ കടിച്ചതോടെയാണ് പിടിവിട്ടത്. കൊച്ചി സ്വദേശിയായ അക്ബറും കുടുംബവും ചന്തിരൂരിൽ വാടക വീട്ടിലാണ് താമസം. പള്ളുരുത്തി ഡോൺബോസ്കോ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ് മുഹമ്മദ് അസ്ഹർ. കുട്ടിയും മാതാവും അരൂർ പൊലീസ് സ്റ്റേഷനിലെത്തി സംഭവങ്ങൾ വിവരിച്ചു. പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.