ചെങ്ങന്നൂർ: കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിക്കാനെത്തുന്നവരെ കാത്തുള്ള വരട്ടാറിലെ കാത്തിരിപ്പ് ഏഴ് വർഷം പിന്നിട്ടു. ഇടനാടിനേയും പത്തനംതിട്ടയിലെ കോയിപ്രത്തേയും ബന്ധിപ്പിക്കുന്ന വരട്ടാറ്റിലെ ചപ്പാത്ത് പൊളിച്ചുമാറ്റി പാലം പണിയാൻ സർക്കാർ തയാറാകാതെ വന്നതാണ് ഒഴിപ്പിക്കൽ നടപടി നീണ്ടുപോയത്. 2008 ലാണ് വരട്ടാറിെൻറ കൈയേറ്റം റവന്യു അധികൃതരുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തിയത്. ഇടനാട്,- ഇരവിപേരുർ, - ഓതറ, - തിരുവൻവണ്ടൂർ- കൂറ്റർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കൃഷികൾക്കും ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമായിരുന്നു വരട്ടാർ. പത്തനംതിട്ടയെയും ആലപ്പുഴയെയും വേർതിരിച്ചൊഴുകുന്ന ആറ് ജലഗതാഗതത്തിനും ഉപയോഗിച്ചിരുന്നു. ഈ ആറിെൻറ നദീമുഖമായ വഞ്ചിപ്പോട്ടിൽ കടവിൽ മണൽതിട്ട രൂപപ്പെട്ടതോടെ വരട്ടാറിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞു. തുടർന്ന് നദീമുഖത്തോടു ചേർന്ന് ഇടനാടിനെയും കോയിപ്രത്തേയും ബന്ധിപ്പിക്കുന്ന ചപ്പാത്ത് അശാസ്ത്രീയമായി പണിതു. ഇതോടെ ഒഴുക്ക് പൂർണമായും നിലക്കുകയും ഇരുകരകളും കൈേയറ്റക്കാരുടെ പിടിയിലാകുകയും ചെയ്തു. കൈയേറിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളും തെങ്ങ് ഉൾപ്പെടെ കൃഷിയും വ്യാപകമായതോടെ പല ഭാഗങ്ങളും കരഭൂമികളായി. മണൽവാരൽ മൂലം ഉണ്ടായ വെള്ളക്കെട്ടിൽ മാലിന്യവും കൊതുകും നിറഞ്ഞു. തുടർന്ന് സംരക്ഷണ സമിതിക്ക് രൂപം നൽകി വരട്ടാർ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് നിയമപോരാട്ടത്തിന് തുടക്കമിട്ടു. മനുഷ്യാവകാശ കമീഷനു നൽകിയ പരാതിയെ തുടർന്നാണ് കൈയേറ്റം പൂർണമായി അളന്നു തിട്ടപ്പെടുത്തിയത്. കൈയേറ്റം പൂർണമായി ഒഴിപ്പിക്കണമെങ്കിൽ നദീമുഖത്തോടു ചേർന്നുള്ള ചപ്പാത്ത് പൊളിച്ചുനീക്കി തൽസ്ഥാനത്ത് പാലം പണിയണമെന്ന നിഗമനത്തിൽ അധികൃതർ എത്തുകയായിരുന്നു. ഏഴ് വർക്കഴിഞ്ഞെങ്കിലും പാലത്തിന് അനുമതി ലഭിക്കാതെ വന്നതോടെയാണ് കൈയേറ്റമൊഴിപ്പിക്കൽ നടപടി നീണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.