ചെങ്ങന്നൂർ: റവന്യൂ അധികൃതരുടെ നിരോധന ഉത്തരവ് കാറ്റിൽ പറത്തി ബുധനൂർ പഞ്ചായത്തിൽ അനധികൃത ഇഷ്ടികച്ചൂളകൾ വ്യാപകമായി നിലം കുഴിച്ച് ചളി എടുക്കുന്നതായി പരാതി. എണ്ണയ്ക്കാട്, കടമ്പൂർ, ബുധനൂർ കിഴക്ക്, ബുധനൂർ പടിഞ്ഞാറ് എന്നിവിടങ്ങളിൽനിന്നാണ് ചളി എടുക്കുന്നത്. അനധികൃത ചളി എടുപ്പും മണൽവാരലും പഞ്ചായത്തിലെ നെൽപാടങ്ങളിൽ പലതും വെള്ളക്കെട്ടായി മാറി കൃഷിക്ക് അനുയോജ്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി. ശേഷിക്കുന്ന നിലങ്ങളെങ്കിലും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർവകക്ഷിയോഗ തീരുമാനമനുസരിച്ച് കലക്ടർ ചളിയെടുപ്പും മണൽവാരലും നിരോധിച്ചത്. നിരോധനം ലംഘിച്ച് ചളി എടുക്കുന്നവർക്കെതിരെ നെൽവയൽ തണ്ണീർത്തട നിയമമനുസരിച്ച് കേസെടുത്ത് നെൽവയലുകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.