ബജറ്റ്: മാവേലിക്കരയില്‍ 128.38 കോടിയുടെ വികസനം

മാവേലിക്കര: മണ്ഡലത്തില്‍ 128.38 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതായി ആര്‍. രാജേഷ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രികള്‍ക്ക് 85 കോടി, സ്കൂളുകള്‍ക്ക് 11 കോടി, മാവേലിക്കര നഗരവികസനത്തിന് 25 കോടി, റോഡുകള്‍ക്ക് 7.38 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. മാവേലിക്കര ജില്ല ആശുപത്രിക്ക് 62 കോടി, നൂറനാട് ലെപ്രസി സാനറ്റോറിയത്തിന് 23 കോടി, മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസിന് അഞ്ചുകോടി, ചുനക്കര ഗവ. എച്ച്.എസ്.എസിന് മൂന്നുകോടി, വള്ളികുന്നം കാമ്പിശ്ശേരി കരുണാകരന്‍ സ്മാരക ജി.എച്ച്.എസ്.എസിന് മൂന്നുകോടി, കൊല്ലകടവ് ഫെറി റോഡിന് രണ്ടുകോടി, പണയില്‍ ആനയടി റോഡിന് 2.38 കോടി, തട്ടാരമ്പലം-മാന്നാര്‍ റോഡിന് 1.10 കോടി, പുളിമൂട്ടില്‍ പുതിയകാവ് റോഡിന് 1.90 കോടി, മിച്ചല്‍ ജങ്ഷന്‍ നവീകരണത്തിന് 25 കോടി എന്നിങ്ങനെയാണ് ലഭിക്കുന്ന തുക. ഓണാട്ടുകരയെ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചത് കൂടാതെയാണ് വികസന പ്രവര്‍ത്തനങ്ങളെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.