ചുങ്കത്തെ മദ്യശാലക്ക് ലൈസന്‍സ് നല്‍കില്ല –നഗരസഭ കൗണ്‍സില്‍

ആലപ്പുഴ: ചുങ്കത്തെ മദ്യശാലക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന് നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ തീരുമാനം 15 ദിവസത്തിനകം അറിയിക്കണമെന്ന ഹൈകോടതി നിര്‍ദേശപ്രകാരമാണ് കൗണ്‍സില്‍ കൂടിയത്. പ്രതിപക്ഷ കക്ഷിയായ എല്‍.ഡി.എഫ് ലൈസന്‍സ് നല്‍കുന്നതിന് അനുകൂലമായാണ് കൗണ്‍സിലില്‍ പ്രതികരിച്ചത്. ഭരണപക്ഷം എതിര്‍ത്തതോടെ ഏറെനേരം വാഗ്വാദമുണ്ടായി. ഒടുവില്‍ ചെയര്‍മാന്‍ തോമസ് ജോസഫിന്‍െറ നിര്‍ദേശപ്രകാരം വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു. പി.ഡി.പി, ബി.ജെ.പി അംഗങ്ങളും സ്വതന്ത്രനും ലൈസന്‍സ് നല്‍കരുതെന്ന നിലപാടില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പ് ഭരണപക്ഷത്തിന് അനുകൂലമായതോടെ ലൈസന്‍സ് നല്‍കില്ളെന്ന തീരുമാനം കൗണ്‍സില്‍ യോഗം പാസാക്കി. തീരുമാനം അഭിഭാഷകന്‍ മുഖേന അടുത്ത സിറ്റിങ്ങില്‍ കോടതിയെ അറിയിക്കും. വിഷയത്തില്‍ എല്‍.ഡി.എഫ് ഇരട്ട നയമാണ് സ്വീകരിക്കുന്നതെന്ന് കൗണ്‍സിലില്‍ ആക്ഷേപം ഉയര്‍ന്നു. യോഗത്തില്‍ സെക്രട്ടറി ആര്‍. അനു, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.