മുന്‍ഗണന പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന്: മത്സ്യത്തൊഴിലാളികള്‍ റേഷനിങ് ഇന്‍സ്പെക്ടറെ തടഞ്ഞുവെച്ചു

ചേര്‍ത്തല: റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കിയതായി ആരോപിച്ച് അര്‍ത്തുങ്കല്‍ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടറെ തടഞ്ഞുവെച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എസ്. ശരത്തിന്‍െറ നേതൃത്വത്തില്‍ ഇരുനൂറോളം സ്ത്രീകളാണ് ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല താലൂക്ക് സപൈ്ള ഓഫിസിലത്തെി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാലുചക്രവാഹനങ്ങളുള്ളവരുമുള്‍പ്പെടെ അനര്‍ഹര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സമരക്കാരുമായി അധികൃതര്‍ ചര്‍ച്ച നടത്തി. പരാതിക്കാരുടെ വിലാസവും റേഷന്‍ കാര്‍ഡ് നമ്പറും എഴുതിവാങ്ങുകയും ഇവരെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ചേര്‍ത്തല താലൂക്കിലെ മുന്‍ഗണനപട്ടികയില്‍ 51,000 പേരാണുള്ളത്. പഴയ പട്ടികയില്‍നിന്ന് നാലായിരത്തോളം പേരെ ഒഴിവാക്കി. പട്ടികകള്‍ വാര്‍ഡ് സഭകളില്‍ ചര്‍ച്ചചെയ്ത് അംഗീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരാളെ പോലും കൂടുതലായി ചേര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിശ്ചിത എണ്ണം ഗുണഭോക്താക്കളുടെ പട്ടികയാണ് തയാറാക്കിയതെന്നും ആരെയെങ്കിലും മാറ്റിയാല്‍ മാത്രമേ പുതിയ കുടുംബത്തെ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്നും അധികൃതര്‍ പറഞ്ഞു. സംസ്ഥാനതല മുന്‍ഗണനക്രമത്തില്‍ പട്ടിക തയാറാക്കുന്നതിനാല്‍ ഒരാളെ ഒഴിവാക്കിയാല്‍ പകരം ഉള്‍പ്പെടുന്നത് മറ്റു സ്ഥലങ്ങളിലുള്ളവരാകാം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മന്ത്രി പി. തിലോത്തമന്‍െറ ചേര്‍ത്തലയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്. ശരത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.