അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് പതക്കം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ മധ്യമേഖല ഐ.ജി പി. വിജയൻ വെള്ളിയാഴ്ച എത്തും. നിലവില്‍ കേസിെൻറ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിജയകുമാരന്‍ നായര്‍, അമ്പലപ്പുഴ സി.ഐ ബിജു വി. നായര്‍ എന്നിവരുമായും അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്നങ്ങള്‍ പതിച്ച പതക്കവും ഇതോടൊപ്പമുള്ള മാലയും ഏപ്രില്‍ 17നാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസും ക്രൈംബ്രാഞ്ചും പഴുതടച്ചുള്ള അന്വേഷണം നടത്തുന്നതിനിടെ മേയ് 23ന് ക്ഷേത്രത്തിലെ തന്നെ രണ്ട് കാണിക്കവഞ്ചികളില്‍നിന്ന് കെണ്ടത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. ക്ഷേത്രം ജീവനക്കാരായ അഞ്ചുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ ജീവനക്കാര്‍ ഉള്‍പ്പെടെ ചിലര്‍ ദേഹാസ്വാസ്ഥ്യമനുഭവപെട്ട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിച്ചുവരുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.