അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവം ഇന്ന് മുതല്‍

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭ മഹോത്സവവും ശങ്കരനാരായണ കലോത്സവവും ശനിയാഴ്ച ആരംഭിക്കും. വൈകുന്നേരം ആറിന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിക്കും. രണ്ടാം കളഭമായ ഞായറാഴ്ച രാവിലെ ഒമ്പതിന് എസ്.ബി.ടി ജീവനക്കാരുടെ ഭജനയും തുടര്‍ന്ന് കൊടിമര ചുവട്ടില്‍ ഗോപൂജയും ഉണ്ടാകും. 16ന് രാവിലെ 10ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചന. 17ന് ഉച്ചക്ക് 12.30ന് കലാമണ്ഡലം മാധുരി ദിഗംബരന്‍െറ ക്ളാസിക്കല്‍ ഫ്യൂഷനും വൈകുന്നേരം മൂന്നിന് മലയാള സാഹിത്യ സംഘത്തിന്‍െറ നേതൃത്വത്തില്‍ കവിയരങ്ങും. 18ന് ഉച്ചക്ക് 12ന് ഡോ. പദ്മേഷും ആറ്റുകാല്‍ ബാലസുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണഗാനാമൃതവും വൈകുന്നേരം 6.45ന് സര്‍ഗകേരളം നൃത്തസന്ധ്യയും. 19ന് രാവിലെ 10ന് ഒറ്റപ്പാലം ഹരിയും പന്നാവൂര്‍ ശ്രീഹരിയും നടത്തുന്ന ഡബിള്‍ തായമ്പക. 20ന് രാവിലെ 11ന് പിന്നണിഗായകരായ രൂപ രേവതിയും അനൂപ് ശങ്കറും നയിക്കുന്ന ഭക്തിഗാനമേള. 21ന് ഉച്ചക്ക് 12ന് വിജയസുന്ദറിന്‍െറ വീണക്കച്ചേരിയും വൈകുന്നേരം 5.30ന് ചേര്‍ത്തല വിവേകും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും. 22ന് വൈകുന്നേരം 5.30ന് ശങ്കരനാരായണ സംഗീതോത്സവം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബാലഭാസ്കറും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍. 23ന് വൈകുന്നേരം 6.45ന് ചലച്ചിത്രതാരം നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന. രാത്രി 11ന് രുക്മിണിസ്വയംവരം കഥകളി. 24ന് രാവിലെ 11.30ന് തെയ്യംതിറ കലാരൂപങ്ങളുടെ ആവിഷ്കാരം, വൈകുന്നേരം 6.45ന് പിന്നണി ഗായകന്‍ പി. ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. പന്ത്രണ്ടാം കളഭമായ 25ന് വൈകുന്നേരം അഞ്ചിന് ഗായകര്‍ ഒരുമിച്ചിരുന്ന് സ്വാതിതിരുന്നാള്‍ കീര്‍ത്തനമായ ഭാവയാമിരഘുരാമ ആലപിക്കുന്നതോടെ ശങ്കരനാരായണ സംഗീതോത്സവം അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.