അമ്പലപ്പുഴ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം

അമ്പലപ്പുഴ: അമ്പലപ്പുഴ നിയമസഭ നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ നാലാമത് സമ്പൂര്‍ണ വൈദ്യുതീകരണ പ്രദേശമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണം, വീടുകള്‍ ലഹരിമുക്തമാക്കുക, വീടുകള്‍ ശൗചാലയമാക്കുക എന്നീ മൂന്ന് പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള നടപടി തുടങ്ങും. മലയോര ഹൈവേകളും തീരദേശ ഹൈവേകളും പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്ന് 11,50,000 രൂപ മുടക്കിയാണ് അമ്പലപ്പുഴയെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലത്തെിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത് കാരിക്കല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീജ, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുവര്‍ണ പ്രതാപന്‍, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ഹഫ്സത്ത്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുലാല്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് ഹാമിത്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ഗീത ബാബു, ഗ്രാമപഞ്ചായത്ത് മെംബര്‍ സുലഭ ഷാജി, ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ജനറേഷന്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ സി.വി. നന്ദന്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി. ഉദയവര്‍മ, എ. ഓമനക്കുട്ടന്‍, കെ.ജി. എബ്രഹാം, ജി. കൃഷ്ണപ്രസാദ്, നജ്മല്‍ ബാബു, വി.സി. ഫ്രാന്‍സിസ്, സോജി കരകത്തില്‍, ഹസന്‍ എം. പൈങ്ങാമഠം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഒന്നാമത്തെ സമ്പൂര്‍ണ വൈദ്യുതി മണ്ഡലവും അമ്പലപ്പുഴയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.