മന്ത്രി സുധാകരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

കായംകുളം: കായംകുളം നഗരസഭയുടെ ഭവനനിര്‍മാണ പദ്ധതി സഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി ജി. സുധാകരനെ കരിങ്കൊടി കാണിച്ച ബി.ജെ.പിക്കാരെ അറസ്റ്റ്ചെയ്തു നീക്കി. തിങ്കളാഴ്ച വൈകുന്നേരം ടൗണ്‍ ഹാളിലായിരുന്നു സംഭവം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെയുള്ള പി.എം.എ.വൈ പദ്ധതി നടപ്പാക്കുന്നതിന്‍െറ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി മോഡിയുടെ പടം വെച്ചില്ളെന്നാരോപിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. ജി. സുധാകരന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഡി. അശ്വനിദേവ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് പാലമുറ്റത്ത് വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിങ്കൊടിയുമായി ബി.ജെ.പിക്കാരും രംഗത്തുവന്നു. പ്രതിഷേധ മുദ്രാവാക്യത്തിന് അവസരം നല്‍കുന്ന തരത്തില്‍ മന്ത്രി പ്രസംഗം വൈകിച്ചു. ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ പ്രതിഷേധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. ഇതോടെ ഇടത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് ഹാളിന് പുറത്തേക്ക് മാറ്റി. ബഹളത്തിനിടെ പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റതായും പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്. ഇതിനിടെ വനിത കൗണ്‍സിലര്‍മാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ബി.ജെ.പിക്കാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.