നാനോ ചികിത്സ അര്‍ബുദം ഭേദമാക്കുമെന്ന് വിദഗ്ധന്‍

ചെങ്ങന്നൂര്‍: നാനോ ചികിത്സ വഴി അര്‍ബുദം, പ്രമേഹം ഉള്‍പ്പെടെ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ഡോ. ബെഞ്ചമിന്‍ സോള്‍നിയര്‍ പറഞ്ഞു. ശ്രീനാരായണ കോളജില്‍ രസതന്ത്ര വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ നടന്ന നാനോ മെഡിസിന്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനോ മരുന്നുകള്‍ രോഗബാധയേറ്റ ഭാഗം കണ്ടത്തെി പ്രവര്‍ത്തിച്ച് രോഗം ഭേദമാക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് അര്‍ബുദം, പ്രമേഹം ഉള്‍പ്പെടെ രോഗങ്ങള്‍ ഭേദമാക്കുന്നത്. രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രഫ. ഷീല ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. പ്രഫ. സാബു തോമസ്. ഡോ. നന്ദകുമാര്‍, ഡോ. കുരുവിള ജോസഫ്, ഡോ. സോണി സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.