വൃക്ക മാറ്റിവെച്ചവര്‍ ഒത്തുചേര്‍ന്നു

മാവേലിക്കര: കൊച്ചിന്‍ കിഡ്നി ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ മധ്യകേരളത്തിലെ വൃക്ക മാറ്റിവെച്ചവരുടെ കുടുംബ സംഗമം മാവേലിക്കര ജീവാരാം ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ പ്രത്യാശകൊണ്ട് നേരിടാമെന്ന് രോഗികളോട് അദ്ദേഹം പറഞ്ഞു. ഡോ. ജോര്‍ജി കെ. നൈനാന്‍ മുഖ്യപ്രഭാഷണം നടത്തി. ആനി ഇട്ടി, ഉഷ വിജയന്‍ എന്നിവര്‍ സംസാരിച്ചു. വൃക്ക മാറ്റിവെക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, കുടില്‍ വ്യവസായമായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണം, വിപണനം എന്നിവയെപ്പറ്റിയുള്ള പദ്ധതി വിവരണങ്ങള്‍ രോഗികള്‍ അവതരിപ്പിച്ചു. രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം മെത്രാപ്പോലീത്ത നിര്‍വഹിച്ചു. സൗജന്യ വൃക്കരോഗ നിര്‍ണയ രക്ത പരിശോധനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.