അധ്യാപകനെ മര്‍ദിച്ച സംഭവം : പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

കായംകുളം: കഞ്ചാവുലഹരിയില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യംചെയ്ത അധ്യാപകനെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എം കോളജിലെ കെമിസ്ട്രി വിഭാഗം അസി. പ്രഫസര്‍ അന്‍വര്‍ സാദത്തിനാണ് (28) മര്‍ദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ കോളജിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതാണ് പ്രകോപനകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.