ആലപ്പുഴ: മയക്കുമരുന്ന് വ്യാപാരത്തിന്‍െറ മുഖ്യ ഹബ്ബായി ആലപ്പുഴ മാറുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊച്ചിയെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ആലപ്പുഴ പിന്നിലാക്കുമെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ആലപ്പുഴയിലെ ഭൂപ്രകൃതിയാണ് മയക്കുമരുന്ന് മാഫിയയെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വളരാന്‍ അധോലോകങ്ങളുടെ അദൃശ്യകരങ്ങളും ഉണ്ട്. മയക്കുമരുന്ന് മാഫിയയെ തടയിടാന്‍ നിലവിലെ നിയമങ്ങള്‍ക്ക് കഴിയുന്നില്ല. ആഡംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മയക്കുമരുന്ന് വ്യാപാരത്തിന്‍െറ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നത്. 20-25 പ്രായപരിധിയിലെ യുവാക്കളാണ് കാരിയറായി പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് വ്യാപാരം ജില്ലയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സ്കൂള്‍-കോളജ് തലങ്ങളില്‍ നടത്തിയ ചില സര്‍വേകളില്‍ 80 ശതമാനത്തോളം കുട്ടികളും ലഹരിക്ക് അടിമയാണെന്ന് കണ്ടത്തെിയിരുന്നു. പെണ്‍കുട്ടികളിലാണ് ലഹരി ഉപയോഗം കൂടുന്നത്. ലഹരിക്ക് അടിമയാകുന്ന കുട്ടികളെ മോചിപ്പിക്കുന്നതിന് ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. നിലവില്‍ ഇതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ വിമുക്തി പദ്ധതി ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാതലം മുതല്‍ താഴെ തട്ടിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.