കരിനിലങ്ങളില്‍ അമ്ളരസം; ആയിരം ഏക്കറോളം നെല്‍കൃഷി നശിച്ചു

അമ്പലപ്പുഴ: പുറക്കാട് കരിനില മേഖലയില്‍ അമ്ളരസം രൂക്ഷമായതിനത്തെുടര്‍ന്ന് ആയിരം ഏക്കറോളം പാടശേഖരത്തിലെ നെല്‍കൃഷി നശിച്ചു. പുറക്കാട് പഞ്ചായത്തില്‍ മാത്രം അഞ്ഞൂറേക്കറോളം നെല്‍കൃഷിയാണ് നശിച്ചത്. യഥാസമയം നീറ്റുകക്ക ലഭ്യമാകാതിരുന്നതും ലഭിച്ചവ കൃഷിയിടങ്ങളില്‍ വിതറാന്‍ താമസിച്ചതും നാശത്തിന് കാരണമായി. രണ്ടാം കൃഷി വിത കഴിഞ്ഞ് 85 മുതല്‍ 110 ദിവസം വരെ പിന്നിട്ട നെല്‍ച്ചെടികളാണ് നശിച്ചത്. അമ്ളരസം കൂടുതലുള്ള മണ്ണാണ് കരിനിലങ്ങളില്‍. അതിന്‍െറ വീര്യം കുറക്കാനാണ് കക്ക ഉപയോഗിക്കുന്നത്. മഴക്കുറവ് മൂലം മണ്ണില്‍ പുളിരസം കൂടുതലായി കിടന്നു. ഇത് നെല്‍ച്ചെടികള്‍ക്ക് വിനയായി. പുറക്കാട് പഞ്ചായത്തിലെ ഇല്ലിച്ചിറ തെക്ക്, നാലുചിറ വടക്ക്, നാലുചിറ വടക്ക്-പടിഞ്ഞാറ്, ഗ്രേഡിങ് ബ്ളോക്ക്, കൊച്ചുപുത്തങ്കരി, കൃഷിത്തോട്ടം എന്നീ പാടശേഖരങ്ങളിലും കരുവാറ്റ, അമ്പലപ്പുഴ, കരുമാടി എന്നീ ഭാഗങ്ങളിലെ പാടശേഖരങ്ങളിലുമാണ് കൂടുതലായി കൃഷിനാശം വന്നത്. ചെറുകിട നാമമാത്ര കര്‍ഷകരാണ് ഇവിടെ കരിനിലങ്ങളില്‍ കൃഷി ചെയ്യുന്നത്. സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് വായ്പ എടുത്താണ് അവര്‍ കൃഷി തുടങ്ങിയത്. പതിനായിരക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഓരോ കര്‍ഷകനുള്ളത്. 50,000 ഏക്കര്‍ വരുന്ന കരിനില മേഖലയില്‍ 43 പാടശേഖരങ്ങളാണ് ഉള്ളത്. ഉല്‍പാദനശേഷി പൊതുവെ കുറവാണ്. എന്നാല്‍, ചെലവിന് കുറവുമില്ല. ഇപ്പോള്‍ കൊയ്തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നെല്‍ച്ചെടികള്‍ നില്‍ക്കുന്നത്. കൊയ്ത്തുയന്ത്രത്തിന്‍െറ വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കരിനില കര്‍ഷകസംരക്ഷണ സമിതി പ്രസിഡന്‍റ് പി. സുരേന്ദ്രന്‍, സെക്രട്ടറി ബിജു ആന്‍റണി എന്നിവര്‍ ആവശ്യപ്പെട്ടു. കാലിത്തീറ്റക്കുപോലും കൊള്ളാത്ത നെല്ലാണ് ഉള്ളത്. എങ്കിലും കൊയ്തെടുക്കുന്നവ കാലിത്തീറ്റ ഫാക്ടറികള്‍ക്ക് നല്‍കാന്‍ സപൈ്ളകോ നടപടിയെടുക്കണം. സപൈ്ളകോ തന്നെ കൊയ്ത്ത് നടത്തണം. തോട്ടപ്പിള്ളി, തൃക്കുന്നപ്പുഴ ചീപ്പിന്‍െറ പ്രവര്‍ത്തനക്ഷമത ഇല്ലായ്മയാണ് പുളിരസമുള്ള വെള്ളവും മണ്ണും പാടശേഖരങ്ങളില്‍ എത്തിയത്. കരിനില വികസന ഏജന്‍സി മുഖേന നല്‍കുന്ന നീറ്റുകക്ക യഥാസമയം കര്‍ഷകര്‍ക്ക് നല്‍കിയില്ല. അത് കിട്ടിയിരുന്നെങ്കില്‍ കൃഷിനാശം ഇത്രയും രൂക്ഷമാകില്ലായിരുന്നെന്ന് ഭാരവാഹികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.