കായംകുളം: ഓണാട്ടുകരയെ ഉത്സവ ലഹരിയിലാക്കി 28ാം ഓണനാളിലെ ഓച്ചിറ കെട്ടുത്സവം സമാപിച്ചു. ഏറ്റവും വലിയ കെട്ടുകാളയായ ഓണാട്ടുകതിരവനാണ് ആദ്യം ഓച്ചിറ ക്ഷേത്രസന്നിധിയിലത്തെിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതോടെ കരുനാഗപ്പള്ളി മുതല്‍ കായംകുളം വരെയുള്ള ദേശീയപാതയുടെ ഇരുവശവും അണിയിച്ചൊരുക്കിയ നന്ദികേശന്മാരെ കാണാന്‍ ജനം തിങ്ങി നിറഞ്ഞു. വൈകുന്നേരം ആറിനുമുമ്പ് കെട്ടുകാളകള്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കണമെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ കൃത്യസമയത്തുതന്നെ കരകളില്‍നിന്ന് കാളപിടിത്തം തുടങ്ങിയിരുന്നു. കാര്‍ഷിക പാരമ്പര്യത്തിന്‍െറ ഓര്‍മ പുതുക്കുന്ന ഉത്സവമാണിത്. കൊയ്ത്ത് കഴിയുന്ന കന്നിമാസത്തിലെ തിരുവോണനാളിലാണ് നന്ദികേശരൂപങ്ങളെ അണിയിച്ചൊരുക്കുന്നതിന് തുടക്കമിടുന്നത്. മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ 56 കരകളില്‍നിന്ന് 150ഓളം നന്ദികേശരൂപങ്ങളാണ് ക്ഷേത്രത്തിലത്തെിയത്. ഏറ്റവും വലിയ കെട്ടുകാളയായ ഓണാട്ടുകതിരവന്‍ മുതല്‍ ഐക്യജങ്ഷനില്‍നിന്നുള്ള മതസൗഹാര്‍ദ കാള വരെ കാണികളെ വിസ്മയിപ്പിച്ചു. കൃഷ്ണപുരം യുവജന സമിതിയുടെ നേതൃത്വത്തിലുള്ള ഓണാട്ടുകതിരവന്‍ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. ചുവപ്പും വെള്ളയും നിറത്തിലാണ് കാളകളെ തയാറാക്കുന്നത്. ചുവപ്പ് പരമശിവനെയും വെള്ള പാര്‍വതിയെയും പ്രതീകവത്കരിക്കുന്നു. ഇതോടൊപ്പം ചെണ്ടമേളങ്ങളും നിശ്ചലദൃശ്യങ്ങളുമൊക്കെ കാഴ്ചക്കാര്‍ക്ക് ദൃശ്യവിസ്മയം പകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.