തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ വിജയദശമി ഉത്സവം ഭക്തി സാന്ദ്രമായി. രാവിലെ മുതല്‍ നൂറുകണക്കിന് ഭക്തരാണ് വിവിധ ദേശങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. പ്രത്യേക പൂജകളും ശ്രീബലി, കാഴ്ച ശ്രീബലി എന്നിവയും ഉണ്ടായിരുന്നു. കേരള പത്മശാലിയ സംഘം 12ാം ശാഖയുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തിയത്. നാല് ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടായിരുന്നു. ക്ഷേത്രത്തിലത്തെിയ എല്ലാഭക്തര്‍ക്കും അന്നദാനവും നല്‍കി. രാത്രി വിളക്കോടെ ഉത്സവം സമാപിച്ചു. പറയകാട് നാലുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഒന്‍പത് ദിവസമായ നടന്നുവന്ന ഉത്സവം സമാപിച്ചു. ഗ്രാമത്തിലെ വിവിധ കലാകാരന്‍മാര്‍ അവതരിപ്പിച്ച പരിപാടികളും ഇവരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വിജയദശമി ദിവസമായ ചൊവ്വാഴ്ച ഗണപതിഹോമം, നാരായണീയപാരായണം, വിദ്യാസരസ്വതി പൂജ, പൂജയെടുപ്പ്, വാഹന പൂജ, വിദ്യാരംഭം എഴുത്തിനിരുത്ത്, അരിഷ്ടസേവ തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സിജി മുഖ്യകാര്‍മികത്വം വഹിച്ചു. തുറവൂര്‍ മഹാക്ഷേത്രത്തില്‍ വിജയദശമി ഉത്സവം ഭക്തി സാന്ദ്രമായി. രാവിലെ മുതല്‍ നൂറുകണക്കിന് ഭക്തരാണ് വിവിധ ദേശങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. പ്രത്യേക പൂജകളും ശ്രീബലി, കാഴ്ച ശ്രീബലി എന്നിവയും ഉണ്ടായിരുന്നു. കേരള പത്മശാലിയ സംഘം 12ാം ശാഖയുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തിയത്. നാല് ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടായിരുന്നു. ക്ഷേത്രത്തിലത്തെിയ എല്ലാഭക്തര്‍ക്കും അന്നദാനവും നല്‍കി. രാത്രി വിളക്കോടെ ഉത്സവം സമാപിച്ചു. പറയകാട് നാലുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഒന്‍പത് ദിവസമായ നടന്നുവന്ന ഉത്സവം സമാപിച്ചു. ഗ്രാമത്തിലെ വിവിധ കലാകാരന്‍മാര്‍ അവതരിപ്പിച്ച പരിപാടികളും ഇവരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വിജയദശമി ദിവസമായ ചൊവ്വാഴ്ച ഗണപതിഹോമം, നാരായണീയപാരായണം, വിദ്യാസരസ്വതി പൂജ, പൂജയെടുപ്പ്, വാഹന പൂജ, വിദ്യാരംഭം എഴുത്തിനിരുത്ത്, അരിഷ്ടസേവ തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സിജി മുഖ്യകാര്‍മികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.