ചെങ്ങന്നൂരില്‍ ഗതാഗത പരിഷ്കരണ പദ്ധതി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഒന്നേകാല്‍ കോടി രൂപയുടെ ഗതാഗത പരിഷ്കരണം മണ്ഡലകാലത്തിനു മുമ്പേ നടപ്പാക്കാന്‍ തീരുമാനം. സ്വകാര്യ കമ്പനിയായ ‘ആഡ്ന്യൂസ് ഇന്ത്യ’യുടെ സഹകരണത്തോടെ ചെങ്ങന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകള്‍ സഹകരിക്കും. കാരക്കാട് സ്കൂള്‍, ക്ഷേത്രം, മുളക്കുഴ ജങ്ഷന്‍, സെഞ്ച്വറി ജങ്ഷന്‍, ആഞ്ഞിലിമ്മൂട് ജങ്ഷന്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍, ഐ.ടി.ഐ ജങ്ഷന്‍, ഗവണ്‍മെന്‍റ് ആശുപത്രി ജങ്ഷന്‍, നന്ദാവനം ജങ്ഷന്‍, ബഥേല്‍ ജങ്ഷന്‍, വെള്ളാവൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ കാമറകളും സിഗ്നില്‍ ലൈറ്റുകളും സ്ഥാപിക്കും. എം.സി റോഡ് കൂടാതെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, ¥്രെപവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും കാമറകള്‍ സ്ഥാപിക്കും. കാമറകള്‍ കൂടാതെ സിഗ്നല്‍ ലൈറ്റ് എല്‍.ഇ.ഡി. ഡിസ്പ്ളേ ബോര്‍ഡ്, ഹൈമാസ്റ്റ് ലാംപ് റിപ്പിള്‍ഡ് ബമ്പ് എന്നിവ സ്ഥാപിക്കും. ഇതില്‍ പരസ്യം സ്ഥാപിച്ചാണ് പദ്ധതിക്ക് വരുമാനം കണ്ടത്തെുന്നത്. സ്വകാര്യ കമ്പനി 15 വര്‍ഷത്തേക്ക് ഇവ പരിപാലിക്കണമെന്നാണ് കരാര്‍. ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്നതിന് മുമ്പ് പരിഷ്കരണം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജോയന്‍റ് ആര്‍.ടി.ഒ പദ്ധതി വിശദീകരിച്ചു. ആര്‍.ഡി.ഒ എ. ഗോപകുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, ബ്ളോക് വൈസ് പ്രസിഡന്‍റ് ജി. വിവേക്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. വേണു തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.