സോളിഡാരിറ്റി കാമ്പയിന്‍ തുടങ്ങി

അമ്പലപ്പുഴ:‘യൗവനം പാഴാക്കാനുള്ളതല്ല’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടത്തുന്ന കാമ്പയിന്‍ ജില്ലയിലെ ഏരിയ, യൂനിറ്റ് തലങ്ങളില്‍ ഗാന്ധിജയന്തി ദിനത്തില്‍ സേവന പ്രവര്‍ത്തനങ്ങളിലൂടെ തുടക്കമായി. അമ്പലപ്പുഴ ഏരിയ കരൂര്‍ ജങ്ഷന് തെക്കുഭാഗത്തെ മാലിന്യങ്ങള്‍ ശുചീകരിച്ചു. റോഡിന് സമീപം അലക്ഷ്യമായി വെട്ടിയിട്ട തണല്‍മരത്തിന്‍െറ ഭാഗങ്ങള്‍ വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കരൂര്‍ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് ടി.എ. യൂനുസ്, മുഹമ്മദ് സിറാജ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ് ഷഫീഖ് ബിലാല്‍, ഹമീദ് ബംഗ്ളാവില്‍, അസ്ലം ലിങ്ക്, അബ്ദുസലാം, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കായംകുളം യൂനിറ്റിന്‍െറ നേതൃത്വത്തില്‍ കായംകുളം ശഹിദാര്‍ മസ്ജിദിന് സമീപം ഹൈവേ സൈഡിലെ കാട് വൃത്തിയാക്കി വൃക്ഷത്തൈകള്‍ നട്ടു. തകരാറിലായിരുന്ന ഹൈവേ സിഗ്നല്‍ പോസ്റ്റ് പുന$സ്ഥാപിച്ചു. ചേര്‍ത്തല ഏരിയ തൃച്ചാറ്റുകുളം യൂനിറ്റ് പരിധിയില്‍ സേവനപ്രവര്‍ത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.