ബേക്കറി അടപ്പിച്ചതിനെതിരെ കടകള്‍ അടച്ച് പ്രതിഷേധം

ആലപ്പുഴ: പാതിരപ്പള്ളിയിലെ ദേവി ബേക്കറി അടപ്പിച്ച ആര്യാട് ഗ്രാമപഞ്ചായത്തിന്‍െറ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഫെഡറേഷന്‍ പാതിരപ്പള്ളി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കടയടപ്പ് സമരവും നടത്തി. സമരത്തിന് മുന്നോടിയായി നടത്തിയ മാര്‍ച്ചില്‍ 200 വ്യാപാരികള്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസ് കവാടത്തിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് വ്യാപാരികള്‍ കുത്തിയിരിന്ന് മുദ്രാവാക്യം വിളിച്ചു. രാവിലെ 10ന് ആരംഭിച്ച ധര്‍ണ ഉച്ചവരെയും നീണ്ടു. സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരിക്ക് നേരിടേണ്ടി വന്ന ഈ പ്രശ്നം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ഹരിനാരായണന്‍, സെക്രട്ടറി പി.ജി. പുരുഷോത്തമന്‍ പിള്ള, ട്രഷറര്‍ പി.ബി. ബാബുരാജ്, ദൈവം ഹോട്ടല്‍ ഉടമ കാര്‍ത്തികേയന്‍, ദേവി ഹോട്ടല്‍ ഉടമ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.