മാവേലിക്കര: ഈസ്റ്റര്‍ ദിന രാത്രി വീടുകയറി ക്വട്ടേഷന്‍ ആക്രമണം. തെക്കേക്കര പഞ്ചായത്തിലെ ഓലകെട്ടി വാര്‍ഡില്‍ ലിജു ഭവനത്തില്‍ ജോണ്‍സണിന്‍െറ വീട്ടില്‍ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോണ്‍സണ്‍ (60), ഭാര്യ മേരി (55), മകന്‍ ജോമോന്‍ (32), ജോമോന്‍െറ ഭാര്യാപിതാവ് ഗീവര്‍ഗീസ് ശാമുവല്‍ (52) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന രതീഷിന്‍െറ നേതൃത്വത്തില്‍ എത്തിയ പതിനഞ്ചോളം വരുന്ന അക്രമിസംഘമാണ് വീടുകയറി ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. രാത്രി 10.30ഓടെ ജോമോനാണ് ആദ്യം ഇവരുടെ ആക്രമണത്തിനിരയായത്. അതിനുശേഷം ഗീവര്‍ഗീസിനെയും ജോണ്‍സണിനെയും മേരിയെയും വടികളും ഇരുമ്പുദണ്ഡും വടിവാളുംകൊണ്ട് ആക്രമിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും വീടിന്‍െറ ഗ്ളാസുകളും തല്ലിത്തകര്‍ത്തു. എല്ലാവര്‍ക്കും തലക്കും കൈക്കുമാണ് പരിക്ക്. അഞ്ച് ബൈക്കുകളിലും ഒരു കാറിലുമായാണ് അക്രമികള്‍ എത്തിയത്. കാര്‍ അക്രമം നടന്നതിന് കുറച്ചകലെയായി മാറ്റി പാര്‍ക്കുചെയ്യുകയായിരുന്നു. ജോണ്‍സണിന്‍െറ വീടിന് മുന്നിലൂടെയാണ് രതീഷ് താമസിക്കുന്ന വാടകവീട്ടിലേക്ക് പോകുന്നത്. പലപ്പോഴും ഇവരുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാര്‍ പാര്‍ക്കുചെയ്ത് രതീഷും സുഹൃത്തുക്കളും കാറിലിരുന്ന് മദ്യപിക്കാറുണ്ടെന്നും ഇതിനെ ജോണ്‍സണ്‍ ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പറയുന്നു. ജോമോന്‍െറ സഹോദന്‍ ലിജു നടത്തിവരുന്ന ഓലകെട്ടിയമ്പലത്തിലുള്ള കര്‍ട്ടന്‍ കടയും ആക്രമികള്‍ തല്ലിത്തകര്‍ത്തു. കുറത്തികാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.