കുട്ടനാട്: പൊലീസ് ഉദ്യോഗസ്ഥര്‍ കേസുകളില്‍ പ്രതിയോ, എതിര്‍കക്ഷിയോ ആകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമീഷന്‍. മെഗാ അദാലത്തില്‍ കമീഷന്‍ പരിഹരിച്ച 22 കേസുകളില്‍ അഞ്ചെണ്ണവും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ളതായിരുന്നു. എന്നാല്‍, എതിര്‍കക്ഷി ശിക്ഷിക്കപ്പെട്ടില്ളെങ്കില്‍ പൊലീസിനെ പ്രതിയാക്കി കേസ് കൊടുക്കുന്ന പ്രവണതയുണ്ടെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സ്ത്രീയുടെ മകള്‍ നല്‍കിയ പരാതി കമീഷന്‍ ഗൗരവമായി കണ്ടു. വിഷയത്തില്‍ കായംകുളം ഡിവൈ.എസ്.പിയെ നേരിട്ട് വിളിച്ചുവരുത്തി കേസ് അന്വേഷിക്കാന്‍ കമീഷന്‍ തീരുമാനിച്ചു. കമീഷന്‍ പരിശോധിച്ച മിക്ക കേസുകളിലും സ്ത്രീകളുടെ മാനസിക ആരോഗ്യം ദുര്‍ബലമാണെന്ന് കണ്ടത്തെിയിരുന്നു. സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവിയുടെ നേതൃത്വത്തില്‍ രാമങ്കരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ അദാലത്തില്‍ 61 പരാതികളാണ് എത്തിയത്. വനിത കമീഷന്‍ മീഡിയേറ്റര്‍ അഡ്വ. അലക്സ് കളീക്കല്‍, ആലപ്പുഴ വനിത സെല്‍ എസ്.ഐ എം. ഹനീസ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.