കോണ്‍ഗ്രസ് വിട്ട് 50 നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

ചെങ്ങന്നൂര്‍: ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. ഇന്ദ്രജിത്ത്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ലീലാബായി, ഐ.എന്‍.ടി.യു.സി യുവജന വിഭാഗം സംസ്ഥാന നേതാവ് അനീഷ് തിരുവല്ല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലയിലുള്‍പ്പെട്ട 50 കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലകളില്‍ നടന്ന ഡി.സി.സി പുന$സംഘടനയില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസിലെ ഗ്രൂപ് മാനേജര്‍മാരുടെ പ്രവര്‍ത്തനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയുമാണ് പാര്‍ട്ടി അംഗത്വം ഉള്‍പ്പെടെ ഭാരവാഹിത്വം രാജിവെച്ചത്. ചൊവ്വാഴ്ച മുളക്കുഴയില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ അംഗത്വ വിതരണം നടത്തും. പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എം.എല്‍.എ, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, എന്‍.സി.പി അഖിലേന്ത്യ സെക്രട്ടറി ജിമ്മി ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുല്‍ഫിക്കര്‍ മയൂരി, പി.കെ. മുരളീധരന്‍, ജില്ലാ പ്രസിഡന്‍റ് സന്തോഷ്കുമാര്‍, അഡ്വ. മുജീബ് റഹ്മാന്‍, മാത്യൂസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് നന്ദനന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.