മാവേലിക്കര: കൊല്ലം-തേനി ദേശീയപാത നിര്‍മാണത്തില്‍ 10 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊല്ലത്തുനിന്നും തേനിയിലേക്കുള്ള ദേശീയപാത 220ന്‍െറ ഒന്നാംഘട്ടമായ കൊല്ലം മുതല്‍ കോട്ടയം വരെയുള്ള 100 കിലോമീറ്ററില്‍ ആദ്യം ടാറിങ് തുടങ്ങിയ 28.5 കിലോമീറ്ററിലെ പ്രവൃത്തികളിലാണ് അഴിമതി നടന്നതെന്നാണ് ആരോപണം. കൊല്ലത്തെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ കൊല്ലകടവ് വരെയുള്ള ഭാഗത്തെ റോഡ് നിര്‍മിച്ചതില്‍ 10 കോടിയുടെ ക്രമക്കേട് നടന്നെന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനും എന്‍.വൈ.സി സംസ്ഥാന പ്രസിഡന്‍റുമായ മുജീബ് റഹ്മാനാണ് പരാതി നല്‍കിയത്. അതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂനിറ്റ് പ്രാഥമികാന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. ഇവരെ പ്രതികളാക്കിയാണ് അന്വേഷണം നടത്തുന്നത്. ദേശീയപാത നിര്‍മാണത്തിലെ കരാറില്‍ അവ്യക്തതയുണ്ടെന്നും ആരോപണമുണ്ട്. കരാര്‍ പ്രകാരമുള്ള തീയതിക്കുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചില്ളെന്നും പറയുന്നു. മിക്ക ഭാഗങ്ങളിലും റോഡ് ഇളകിത്തുടങ്ങി. ഇരുവശങ്ങളിലും ഗ്രാവലിട്ട് ഗതാഗത യോഗ്യമാക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. ഇതുമൂലം മിക്ക ഭാഗങ്ങളിലും റോഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കണമെന്നിരിക്കെ അഞ്ചുമുതല്‍ ആറര മീറ്റര്‍ വരെ വീതി മാത്രമേ ഉള്ളൂ. ഇത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണ്. കടപുഴ മുതല്‍ ഭരണിക്കാവ് വരെ ടാര്‍ ചെയ്ത ഗുണനിലവാരത്തിന്‍െറ പകുതിപോലും ഭരണിക്കാവ് മുതല്‍ കൊല്ലകടവ് വരെ ഇല്ളെന്നും പരാതിയില്‍ പറയുന്നു. നിര്‍മാണ സമയത്ത് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് നിരവധി പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സിനെ സമീപിച്ചതെന്ന് മുജീബ് റഹ്മാന്‍ പറഞ്ഞു. ക്രമക്കേടില്‍ പങ്കുണ്ടെന്ന് ബോധ്യമായിട്ടും പ്രതിപ്പട്ടികയില്‍ ചില ഉദ്യോഗസ്ഥരെ ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ട്. അതിനാല്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. കൊല്ലം യൂനിറ്റ് ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള, ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് സിനി ഡെന്നീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.