ജലജ സുരന്‍ കൊലപാതകം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഹരിപ്പാട്: മുട്ടം ഭാരതിയില്‍ ജലജ സുരന്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആദ്യഘട്ടത്തില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തിയെന്നും ശക്തമായ രാഷ്ട്രീയ-ഭരണ ഇടപെടല്‍ മൂലം അന്വേഷണം അട്ടിമറിക്കുകയായിരുന്നെന്നും നിവേദനത്തില്‍ പറയുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയുംവേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സംഘാംഗങ്ങളായ സി.പി.എം നേതക്കള്‍ അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രന്‍, കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറി എന്‍. സജീവന്‍, ഏരിയ കമ്മിറ്റി അംഗം വി.കെ. സഹദേവന്‍, ജലജ സുരന്‍െറ പിതാവ് രവീന്ദ്രന്‍ എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.