കായംകുളം: നഗരത്തിലെ സസ്യമാര്‍ക്കറ്റിലും സര്‍ക്കാര്‍ ആശുപത്രി വളപ്പിലും സ്ഥാപിച്ച ഇ-ടോയ്ലെറ്റുകള്‍ നോക്കുകുത്തികളാകുന്നു. നഗരത്തിലത്തെുന്നവര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് സൗകര്യങ്ങളില്ളെന്ന പരാതിയെ തുടര്‍ന്നാണ് ഇവ സ്ഥാപിച്ചത്. പ്രവര്‍ത്തന കാര്യക്ഷമത പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാലാണ് ഇവ തകരാറിലായത്. 12 ലക്ഷത്തോളം രൂപ ചെലവിലാണ് രണ്ടിടത്തായി ഇ-ടോയ്ലെറ്റുകള്‍ സ്ഥാപിച്ചത്. ഗവ. ആശുപത്രി പരിസരത്തെ ഇ-ടോയ്ലെറ്റ് ആശുപത്രിയിലത്തെുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സൗകര്യമായിരുന്നു. സസ്യമാര്‍ക്കറ്റില്‍ സ്ഥാപിച്ച ടോയ്ലെറ്റിന്‍െറ മിക്ക ഭാഗങ്ങളും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. സംരക്ഷണമില്ലാതെ തകര്‍ന്നുകിടക്കുന്ന ഇ-ടോയ്ലെറ്റിന് മുകളിലൂടെ ചെടികള്‍ പടര്‍ന്നുപിടിച്ചിട്ടുമുണ്ട്. പുനരുദ്ധാരണത്തിന് നഗരസഭ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.