ആലപ്പുഴ: ഒരുലക്ഷം യുവകര്‍ഷക സമിതി സംസ്ഥാന പ്രസിഡന്‍റ് കെ.പി. ബൈജുവിന്‍െറ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരം ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി അംഗങ്ങളില്‍ 60 വയസ്സ് പൂര്‍ത്തീകരിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും പെന്‍ഷനും ഗ്രാറ്റ്വിറ്റിയും ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവകര്‍ഷക സമിതി രക്ഷാധികാരി അഡ്വ. ഡി. സുഗതന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അലക്സ് മാത്യു, നസീര്‍ സലാം, സജീവ് വാസുദേവന്‍, വേണുഗോപാലന്‍ പോറ്റി, സൂസന്‍ തുറവൂര്‍, ഇയോബ് ജോണ്‍, ജയ്സണ്‍ ജേക്കബ്, മിനി അമ്പലപ്പുഴ, സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, പി.ജെ. ജോണി പാമ്പാടി, കെ.എഫ്. മാത്യു, സുരേഷ്കുമാര്‍ ആലത്തൂര്‍, സ്റ്റീഫന്‍ ജോസഫ്, ജാനകി പരിയാരം, തങ്കമ്മ, സരോജിനി ദാസ്, ഷാജന്‍, ടി.എം. ഷാജി, ടി.കെ. പ്രഭാകരന്‍, എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച രാവിലെ 10ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. അഡ്വ. ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.