ആലപ്പുഴ: സര്‍ക്കാറിന്‍െറ മിഷന്‍ 676ന്‍െറ ഭാഗമായി പ്രഖ്യാപിച്ച ജില്ലയിലെ നോര്‍ക്ക-റൂട്സ് സെല്‍ സിവില്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 12ന് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി വിശിഷ്ടാതിഥിയാകും. നോര്‍ക്ക വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് മടങ്ങിയത്തെുന്ന പ്രവാസി കുടുംബാംഗങ്ങളെ അത്യാവശ്യഘട്ടത്തില്‍ സഹായിക്കുന്ന സാന്ത്വന പദ്ധതി, ആഭ്യന്തര കലാപബാധിത പ്രദേശങ്ങളില്‍നിന്നും ദുരന്തബാധിത പ്രദേശങ്ങളില്‍നിന്നും പ്രവാസി കേരളീയരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് പദ്ധതി തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരവും നോര്‍ക്ക സെല്ലില്‍ ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന കാരുണ്യം, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയ ക്ഷേമപദ്ധതികളും വിദേശ ജയിലുകളില്‍നിന്ന് മോചിതരാകുന്ന പ്രവാസി മലയാളിക്കുള്ള സൗജന്യ വിമാന ടിക്കറ്റ്, പ്രവാസി നിയമ സഹായ സെല്‍ തുടങ്ങിയ വിഷയങ്ങളിലും ഓഫിസില്‍നിന്ന് മാര്‍ഗനിര്‍ദേശം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.