ആലപ്പുഴ: കോമളപുരം വില്ളേജ് പരിധിയില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ കൈവശം വെച്ചിരിക്കുന്ന 40 ഏക്കര്‍ ടാറ്റാവെളി ഭൂമി വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടി. ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച അവസരത്തില്‍ വിവരാവകാശ നിയമം ഉപയോഗിച്ച് സംസ്ഥാനത്തുടനീളം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മിച്ചഭൂമി കണ്ടത്തെിയതിന് ശേഷമുള്ള തുടര്‍ സമരപരിപാടിയാണ് ചൊവ്വാഴ്ച സംസ്ഥാനത്തിന്‍െറ 11 കേന്ദ്രങ്ങളില്‍ നടന്നത്. ആലപ്പുഴയില്‍ ഭൂമി പിടിച്ചെടുക്കല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി ആയിരക്കണക്കിന് ഭൂരഹിതരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് നല്‍കിയ വാക്കുപാലിക്കണമെന്ന് അവര്‍ യോഗം ഉദ്ഘാടനം ചെയ്ത് ആവശ്യപ്പെട്ടു. കേരളത്തിലെ അധികാര പാര്‍ട്ടികള്‍ ജനങ്ങളെ അവരില്‍നിന്ന് മോചിപ്പിക്കാന്‍ ജനമോചന യാത്രയാണ് ഈ അവസരത്തില്‍ നടത്തേണ്ടിയിരുന്നത്. പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാട്ടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. രേഖകളില്‍ റവന്യൂഭൂമി എന്ന് വ്യക്തമായി പറയുന്ന സ്ഥലമാണ് സ്വകാര്യസ്ഥാപനം വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്നത്. യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച്. ഉവൈസ് സ്വാഗതം പറഞ്ഞു. ഭൂരഹിത സമിതി ജില്ലാ കണ്‍വീനര്‍ നാസര്‍ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സജീബ് ജലാല്‍, നവാസ് ജമാല്‍, പഞ്ചായത്തംഗം എ.ഇ. സഫിയ, സബീര്‍ഖാന്‍, സിറാജ് അമ്പലപ്പുഴ, ഭൂസമര കണ്‍വീനര്‍മാരായ ഗിരിജ, സുനില്‍, സാബു പുന്തല, മണ്ഡലം പ്രസിഡന്‍റ് ശിവരാമന്‍ പറയകാട്, ജലീല്‍ ആലപ്പുഴ, സുഭദ്ര, ഉണ്ണികൃഷ്ണന്‍, പി.ടി. വസന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.