ആലപ്പുഴ: ഫെബ്രുവരി 11മുതല്‍ 14വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 90ാം വാര്‍ഷികസമ്മേളനത്തിന് ഒരുക്കം പുരോഗമിക്കുന്നു. ആദ്യമായാണ് തെക്കന്‍ കേരളത്തില്‍ സമസ്തയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നത്. സമ്മേളന പ്രചാരണാര്‍ഥം ചുമരെഴുത്തുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നു. സമ്മേളന പ്രമേയം വിശദീകരിച്ച് ഓരോ മഹല്ലിലും ആദര്‍ശസമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 15മുതല്‍ കന്യാകുമാരിയില്‍നിന്നും മംഗലാപുരത്തുനിന്നും സന്ദേശയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ജാഥയും 21ന് ആലപ്പുഴയില്‍ സംഗമിക്കും. 25,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്‍െറ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. പ്രത്യേകം ബയോഡാറ്റ നല്‍കിയാണ് പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരി 10ഓടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവിധ സബ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് അന്തിമരൂപം നല്‍കിവരുന്നു. 25 ലക്ഷം പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. ആലപ്പുഴ കടപ്പുറം ഇതിനായി സജ്ജീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രദര്‍ശനം സമ്മേളനത്തിന്‍െറ ആകര്‍ഷകമായി മാറും. സമ്മേളനപ്രചാരണാര്‍ഥം 15മുതല്‍ 21വരെ സംഘടിപ്പിക്കുന്ന സമസ്ത സന്ദേശയാത്രാ നായകര്‍ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. 14ന് രാവിലെ എട്ടിന് പാണക്കാട്ട് നടക്കുന്ന ചടങ്ങില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരും പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സമസ്തയുടെ ത്രിവര്‍ണ പതാക ഏറ്റുവാങ്ങും. 15ന് വൈകുന്നേരം നാലിന് ഉത്തരമേഖല ജാഥ മംഗളൂരുവിലും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലിലും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.