അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

നീര്‍ക്കുന്നം: അമ്പലപ്പുഴ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ നിറവിലേക്ക്. ജമാഅത്തെ ഇസ്ലാമി ജില്ലാ നാസിമായിരുന്ന ചെമ്പകപ്പള്ളി അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇപ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ഥികളുണ്ട്. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ജി. സുധാകരന്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയായും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഹക്കീം പാണാവള്ളി, പഞ്ചായത്ത് പ്രസിഡന്‍റ് ഹഫ്സത്ത്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രജിത്ത്, ജില്ലാ പഞ്ചായത്ത് മെംബര്‍ ആര്‍. കണ്ണന്‍ എന്നിവരെ രക്ഷാധികാരികളായും ചെയര്‍മാനായി ഡോ. പത്മകുമാര്‍, വൈസ് ചെയര്‍മാന്മാരായി എച്ച്. അബ്ദുസ്സലാം, മിനി വേണു, ഹലീമ ഹാശിം എന്നിവരെയും ജനറല്‍ കണ്‍വീനറായി സ്കൂള്‍ മാനേജര്‍ എം. അബ്ദുല്‍ ലത്തീഫിനെയും തെരഞ്ഞെടുത്തു. അക്ബര്‍ ഷരീഫ് (ട്രഷ.), യു.എം. കബീര്‍ (പ്രോഗ്രാം ചെയ.), ഗംഗാധരന്‍ (പ്രോഗ്രാം വൈസ് ചെയ.), എ. നൗഷാദ് (പ്രോഗ്രാം കണ്‍.), നഹാസ് (പബ്ളിസിറ്റി ചെയ.), നൗഷാദ് (പബ്ളിസിറ്റി കണ്‍.) എച്ച്. മുഹമ്മദ് അസ്ലം (ജോ. കണ്‍.), വാസുദേവന്‍ (റിസപ്ഷന്‍ ചെയ.), സബീര്‍ ഖാന്‍ (റിസപ്ഷന്‍ കണ്‍.), എം. അബ്ദുല്‍ സത്താര്‍ (ജോ. കണ്‍.), ഫിനാന്‍സ്-കെ.എം. അഷ്റഫ്, ഡോ. അബ്ദുസ്സലാം എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.