കഞ്ചാവ് വില്‍പനക്കാരന്‍ പിടിയില്‍

അരൂര്‍: അരൂര്‍ പൊലീസ് തേടിനടന്ന കഞ്ചാവ് വില്‍പനക്കാരന്‍ പിടിയിലായി. ചന്തിരൂര്‍ കൊച്ചുവെളിയില്‍ ഷമീറാണ് (30) അരൂര്‍ പൊലീസിന്‍െറ തന്നെ പിടിയിലായത്. പിടികൂടുമ്പോള്‍ 100 ഗ്രാം കഞ്ചാവ് മാത്രമാണ് ഷമീറിന്‍െറ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍, നിരവധി ആവശ്യക്കാര്‍ക്ക് നിരന്തരം കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ആളാണ് ഷമീര്‍ എന്ന് പൊലീസ് പറഞ്ഞു. കഞ്ചാവുമായി പിടിക്കപ്പെട്ട സ്കൂള്‍ കുട്ടികളും മക്കളുടെ പോക്കറ്റില്‍നിന്ന് കഞ്ചാവുപൊതി കണ്ടെടുത്ത അമ്മമാരും അരൂര്‍ പൊലീസില്‍ ഷമീറിന്‍െറ പേര് പറഞ്ഞിട്ടുണ്ട്. പിടിക്കപ്പെട്ട ഷമീറിന്‍െറ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി വിളികള്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ പിടിയിലായ ഒരു പ്രതിയില്‍നിന്ന് ഷമീറിന്‍െറ പേര് കേള്‍ക്കാനിടയായ വിനോദ് എന്ന സിവില്‍ പൊലീസ് ഓഫിസര്‍ അരൂര്‍ പൊലീസിന് വിവരങ്ങള്‍ നല്‍കുകയായിരുന്നു. അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന് സമീപം നില്‍ക്കുകയായിരുന്ന ഷമീറിനെ അരൂര്‍ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.