പെരുമ്പളം ദ്വീപുനിവാസികള്‍ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് ഉപരോധിച്ചു

വടുതല: പെരുമ്പളം മുക്കം ബോട്ട് ജെട്ടിക്ക് സമീപം ജലഗതാഗത വകുപ്പിന്‍െറ യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച അപകടത്തത്തെുടര്‍ന്നുണ്ടായ പെരുമ്പളം ദ്വീപിലെ യാത്രാക്ളേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദ്വീപുനിവാസികള്‍ ബോട്ട് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് ഉപരോധിച്ചു. പകരം ബോട്ട് നല്‍കിയതിനത്തെുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജനകീയ സമിതി നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് തിങ്കളാഴ്ച രാവിലെ ഉപരോധത്തിനത്തെിയത്. ഞായറാഴ്ച ബോട്ടുകള്‍ കൂട്ടിയിടിച്ചതിനത്തെുടര്‍ന്ന് പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ ഒരു ബോട്ട് മാത്രമാണ് തിങ്കളാഴ്ച സര്‍വിസ് നടത്തിയത്. ഇത് തുടര്‍ന്നാല്‍ ദ്വീപില്‍ ഏറെ യാത്രാക്ളേശമുണ്ടാക്കും. സര്‍വിസിന് കൂടുതല്‍ ബോട്ട് അനുവദിക്കുക, ബോട്ടുകളുടെ സമയക്രമം പുന$ക്രമീകരിച്ചതിലെ പരാതി പരിഹരിക്കുക, സ്പെയര്‍ ബോട്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. രാഷ്ട്രീയ നേതാക്കളത്തെി സ്റ്റേഷന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തിയതിനത്തെുടര്‍ന്ന് പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ ഒരു ബോട്ട് എറണാകുളത്തുനിന്ന് എത്തിച്ച് സര്‍വിസ് തുടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പരാതി ചര്‍ച്ചചെയ്യാന്‍ 16ന് ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ ജലഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ യോഗം ചേരും. കുറ്റിക്കന്‍ ബാബു, കെ.കെ. കുസുമന്‍, കെ.എന്‍. ബാലകൃഷ്ണന്‍, നസീമ കരീം, സി.എന്‍. പീതാംബരന്‍, ആര്‍. രവീന്ദ്രന്‍, ശോഭന ചക്രപാണി, കെ.ആര്‍. സോമനാഥന്‍, എസ്. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. എ.എം. ആരിഫ് എം.എല്‍.എ, സ്റ്റേഷന്‍ മാസ്റ്റര്‍മാരായ എ.പി. മണി, എന്‍.എ. ശിവകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ്, പി.ഡി. സബീഷ്, ആന്‍സ്, രവി കാട്ടേഴന്‍, കെ.വി. ഉദയഭാനു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.