ചെങ്ങന്നൂര്‍: മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ ആളെയും മൊത്ത വില്‍പനക്കാരനെയും ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. മാവേലിക്കര പ്രായിക്കര ദിലീപ് ഭവനത്തില്‍ സുധാകരന്‍ (56), മുളക്കുഴ കാരക്കാട് കൊച്ചുതുണ്ടിയില്‍ കുഞ്ഞുമോന്‍ (രാജന്‍) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍നിന്നും മൊത്ത വിതരണത്തിന് കൊണ്ടുവരുന്ന കഞ്ചാവ് കുഞ്ഞുമോന്‍ വിലക്കുവാങ്ങി ചില്ലറ വില്‍പനക്കായി സുധാകരന് നല്‍കുകയാണ് പതിവ്. പൊതി ഒന്നിന് 100 രൂപ പ്രകാരമാണ് കച്ചവടം നടത്തുക. സുധാകരനില്‍നിന്നും 125 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കുഞ്ഞുമോന്‍ ഇതിനകം നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞമാസം 13ന് ഹരിപ്പാടില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസില്‍ മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ഇയാളെ അഞ്ചുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുള്ളതാണ്. ഈ കേസില്‍ ഹൈകോടതിയിലൂടെ നേടിയ ജാമ്യത്തില്‍ കഴിഞ്ഞുവരവെയാണ് ഇപ്പോള്‍ പിടിയിലായത്. സി.ഐ ബി. ടെനിമോനോടൊപ്പം എക്സൈസ് ഇന്‍സ്പെക്ടര്‍ വി. സലിലകുമാര്‍, എ.എസ്.ഐ വൈ. അലക്സ്കുട്ടി, സിവില്‍ ഓഫിസര്‍മാരായ സജികുമാര്‍, ശശികുമാര്‍. അരുണ്‍, പ്രവീണ്‍, ഡ്രൈവര്‍ അശോകന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.