ചേര്‍ത്തല: ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനില്‍ ഏഴുമാസമായി പണി പൂര്‍ത്തീകരിച്ചുകിടക്കുന്ന സബ് ട്രഷറി തുറന്നുപ്രവര്‍ത്തിക്കാത്തത് പെന്‍ഷന്‍കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാവുന്നു. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്ന വളപ്പില്‍ രാജഭരണ കാലത്ത് നിര്‍മിച്ച, ജീര്‍ണിച്ച് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് സബ് ട്രഷറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നും ട്രഷറി മാറ്റുന്നതിനായി ഒരുവര്‍ഷം മുമ്പാണ് സമീപത്തുള്ള മിനി സിവില്‍ സ്റ്റേഷന്‍െറ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഴോളം ഓഫിസുകള്‍ മൂന്നാംനിലയിലേക്ക് മാറ്റിയത്. ട്രഷറി താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാലാണ് ജനങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന കൃഷി, വാണിജ്യ നികുതി, ലീഗല്‍ മെട്രോളജി, വ്യവസായ വികസനം, ക്ഷീര വികസനം, സ്റ്റാറ്റിസ്റ്റിക്സ്, കൃഷി അസി. ഡയറക്ടര്‍ ഓഫിസ് തുടങ്ങിയ ഓഫിസുകളെല്ലാം ഇവിടെനിന്ന് മാറ്റിയത്. തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കിയാണ് കെട്ടിടം ട്രഷറിക്കായി ഒരുക്കിയത്. പുതിയ സ്ട്രോങ് റൂം, പൊലീസ് ഗാര്‍ഡ് റൂം, പുതിയ എട്ട് കൗണ്ടറുകള്‍, പെന്‍ഷന്‍കാര്‍ക്കും മറ്റു ഇടപാടുകാര്‍ക്കും വിശ്രമിക്കാനുതകുന്ന വിശാലമായ ഹാള്‍, ടോയ്ലറ്റ് സൗകര്യം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ആറായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ട്രഷറി സംസ്ഥാനത്തെ ഏറ്റവും വലിയ സബ് ട്രഷറി കെട്ടിടമാണ്. അയ്യായിരത്തോളം പെന്‍ഷന്‍കാരും അതോടെപ്പം മറ്റുള്ളവരും ഈ ട്രഷറിയെ ആശ്രയിക്കുന്നുണ്ട്. ഏതാനും സ്വിച്ച് ബോര്‍ഡുകളുടെ പേരിലാണ് പെതുമരാമത്ത് വകുപ്പിന്‍െറ ഇലക്ട്രിക്കല്‍ വിഭാഗം കഴിഞ്ഞ ഏഴുമാസമായി ഇത് തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടാക്കുന്നത്. ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍െറ പണികളുടെ ഭാഗമായി 2,90,000 രൂപയുടെ ഡി.ഡി കാലതാമസം കൂടാതെ നല്‍കിയതായി ട്രഷറി അധികൃതര്‍ പറയുന്നു. ഇത് തുറന്നുപ്രവര്‍ത്തിക്കുന്നതിനായി ജില്ലാ ട്രഷറി ഓഫിസര്‍ നിരന്തരമായി പെതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ടിട്ടും ഒന്നും നടക്കുന്നില്ളെന്നാണ് ജീവനക്കാര്‍ പറയുന്നത്. നിലവിലെ ട്രഷറിയില്‍ പൊടിശല്യംമൂലം ജോലിചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണെന്നും സ്റ്റോര്‍ റൂമില്‍ അണലിയുടെ ശല്യം വര്‍ധിക്കുന്നത് ജോലിക്ക് തടസ്സമുണ്ടാക്കുന്നതായും ജീവനക്കാര്‍ പരാതിപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.