കെ.എസ്.ഇ.ബി അസി. എന്‍ജിനീയറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു

ചാരുംമൂട്: വൈദ്യുതി, വോള്‍ട്ടേജ് ക്ഷാമത്തിന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചാരുംമൂട് കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എന്‍ജിനീയറെ ഓഫിസില്‍ തടഞ്ഞുവെച്ചു. വള്ളികുന്നം പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലാണ് കഴിഞ്ഞ ആറുദിവസമായി വൈദ്യുതി ഇല്ലാതിരിക്കുകയും ചില ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം നിലനില്‍ക്കുകയും ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വള്ളികുന്നം ചിറയില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ കത്തിനശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി ക്ഷാമത്തിനും കാരണമായത്. അധികാരികളോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ നാട്ടുകാര്‍ എത്തി അസി. എന്‍ജിനീയര്‍ അശോകനെ തടഞ്ഞുവെച്ചത്. വൈകുന്നേരത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന അസി. എന്‍ജിനീയറുടെ ഉറപ്പിനെ തുടര്‍ന്ന് 11 മണിയോടെ സമരം അവസാനിപ്പിച്ചു. പഞ്ചായത്തംഗം അനില്‍ വള്ളികുന്നം, സോമരാജക്കുറുപ്പ്, പ്രദീപ്, സുരേഷ്, സത്യവതിയമ്മ, എല്‍സി, അമ്മിണി തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.