ഹരിപ്പാട്: സൗദിയില്‍ ജോലി വാഗ്ദാനം നല്‍കി കൊണ്ടുപോയ മലയാളികളായ മൂന്ന് യുവാക്കള്‍ക്ക് അറബിയുടെ ക്രൂരമര്‍ദനവും അടിമപ്പണിയും സഹിക്കേണ്ടി വന്ന സംഭവത്തില്‍ യുവാക്കളെ ഗള്‍ഫിലേക്കയച്ച ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ചിങ്ങോലി ഷഫ്ന മന്‍സിലില്‍ ഷംനാദ് ബഷീറിനെയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍കുമാര്‍ (30) എന്നിവരാണ് സൗദിയില്‍ ആഹാരവും വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂരമര്‍ദനത്തിന് ഇരയായത്. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതരുടെ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് യുവാക്കളെ നാട്ടിലത്തെിക്കാന്‍ കഴിഞ്ഞത്്. പൊലീസ് പ്രതികള്‍ക്ക് വേണ്ടി രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് ഗള്‍ഫില്‍നിന്നും ചെന്നൈയില്‍ എത്തിയ ഷംനാദിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് കരീലക്കുളങ്ങര പൊലീസില്‍ വിവരം അറിയിച്ചു. എസ്.ഐ എം. സുധിലാല്‍, എ.എസ്.ഐ സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലത്തെി അറസ്റ്റുചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.