ചെങ്ങമനാട്: നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു. ചെങ്ങമനാട്ടുനിന്ന് മംഗലപ്പുഴ പാലവുമായി എളുപ്പം ബന്ധപ്പെടാന്‍ സഹായകമാകുന്ന പനയക്കടവ് പാലം ഞായറാഴ്ച യാഥാര്‍ഥ്യമാകും. അഞ്ച് കിലോമീറ്ററോളം ലാഭിക്കാനാകും. വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എസ്.ശര്‍മ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പാലത്തിനും തലക്കൊള്ളിക്കുമിടയിലാണ് ഉദ്ഘാടന സമ്മേളനം. ചെങ്ങല്‍തോടിന്‍െറ കൈവഴിയായ പാനായിത്തോടിന് കുറുകെയാണ് പാലം. 2005ല്‍ മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരനാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. പിന്നീട് വടക്കേക്കര മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എസ്. ശര്‍മയാണ് പാലത്തിന് ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍, പൂര്‍ത്തിയാകുന്നതിനുമുമ്പ് ഭരണം മാറുകയും തുടര്‍ന്ന് ആലുവ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അന്‍വര്‍ സാദത്ത് എം.എല്‍.എ പൂര്‍ത്തിയാക്കാന്‍ ഊര്‍ജിത നടപടി സ്വീകരിക്കുകയും ചെയ്തു. അഞ്ചുകോടി ചെലവില്‍ മൂന്ന് സ്പാനുകളിലായി നടപ്പാതയടക്കം 10.5 മീറ്റര്‍ വീതിയിലും 67 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിച്ചത്. അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ ഇരു കരയിലെയും പല ഭൂവുടമകളും തയാറായില്ല. പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കാതെവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ശ്രമഫലമായി അപ്രോച്ച് റോഡിനായി 3.35 കോടി ബജറ്റില്‍ വകകൊള്ളിച്ചു. നിലവിലെ റോഡ് പരമാവധി വീതികൂട്ടി കരിങ്കല്ലുകെട്ടി അന്തര്‍ദേശീയ നിലവാരത്തിലുള്ള റോഡ് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കിയും കാനകള്‍ ശാസ്ത്രീയവും മികവാര്‍ന്നതുമായ രീതിയിലാണ് നിര്‍മിച്ചത്. റോഡിന്‍െറ വശങ്ങളിലെ ഇറിഗേഷന്‍ പൈപ്പുകള്‍ സുരക്ഷിതമാക്കുകയും സമീപവാസികളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പരിഹാരം കണ്ടത്തെുകയും ചെയ്തിട്ടുണ്ട്. 600 മീറ്ററിലധികം നീളത്തിലാണ് അപ്രോച്ച് റോഡ്. ദേശം തലക്കൊള്ളി ഭാഗത്ത് 500 മീറ്ററും ചെങ്ങമനാട് ഭാഗം 100 മീറ്ററുമാണ് നീളം. 7.5 മീറ്ററാണ് വീതി. പാലത്തിന്‍െറ സമീപങ്ങളില്‍ 11 മീറ്റര്‍ വരെ വീതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.