മാവേലിക്കര: പുതുതലമുറയെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെടുത്താനും കാര്‍ഷികവൃത്തി ആദായകരമാണെന്ന് മനസ്സിലാക്കി കൊടുക്കാനും സാധിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ രണ്ടു പഞ്ചവത്സര പദ്ധതികള്‍ പരിശോധിച്ചാല്‍ കാര്‍ഷിക മേഖല പിന്നോട്ടാണെന്ന് മനസ്സിലാകും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കണം. പുഷ്പമേളപോലുള്ള സംരംഭങ്ങള്‍ അതിന് സഹായകരമാകും. മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സില്‍ അഗ്രി-ഹോര്‍ട്ടികള്‍ചറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന പുഷ്പമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്‍റ് റോണി ടി. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ കര്‍ഷകശ്രീ പുരസ്കാരം യുവ കര്‍ഷകനായ ജയ്മോന്‍ ജോര്‍ജിന് മന്ത്രി സമ്മാനിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ്, വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. നവീന്‍ മാത്യു ഡേവിഡ്, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപന്‍, ഫാ. മത്തായി വിളനിലം, തോമസ് എം. മാത്തുണ്ണി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. കെ.ജി. സുരേഷ്കുമാര്‍ സ്വാഗതവും തോമസ്ജോണ്‍ തേവരത്ത് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ മാവേലിക്കര അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ സി.ജി. പ്രസാദ് സമ്മാനദാനം നിര്‍വഹിച്ചു. സരോജകുമാരി അധ്യക്ഷത വഹിച്ചു. മേരി ഫിലിപ്, അന്നമ്മ ഐസക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.