പട്ടയഭൂമി തിട്ടപ്പെടുത്തി നല്‍കണം –വികസനസമിതി

ചേര്‍ത്തല: പട്ടയഭൂമി അളന്നുതിട്ടപ്പെടുത്തി നല്‍കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. തുറവൂര്‍ തെക്ക് വില്ളേജില്‍ 16 അടി പാടശേഖരത്തില്‍ 25 സെന്‍റ് വീതം പട്ടയഭൂമി 2009ല്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ ഉടമകള്‍ക്ക് അത് അളന്നുതിട്ടപ്പെടുത്തി നല്‍കിയിട്ടില്ല. കുത്തിയതോട് പഞ്ചായത്തില്‍ ഒന്ന്, 26 വാര്‍ഡുകളില്‍ വെള്ളപ്പൊക്കഭീഷണി നേരിടുന്നതിനാല്‍ അവിടെ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കാനും ചേര്‍ത്തല മൈനര്‍ ഇറിഗേഷന്‍ ഓഫിസിനുമുന്നിലും ചേര്‍ത്തല ടൗണ്‍ എല്‍.പി സ്കൂളിന് കിഴക്കുവശവും അപകടകരമായി നില്‍ക്കുന്ന മരം മുറിച്ചുനീക്കാനും യോഗം തീരുമാനിച്ചു. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് തെക്കുവശം റോഡപകടം ഒഴിവാക്കുന്നതിന് സീബ്ര ക്രോസിങ് ഇടണമെന്നും വഴിയോരങ്ങളിലെ മത്സ്യ-പച്ചക്കറി വില്‍പനശാലകളിലെ ത്രാസും മറ്റു ഉപകരണങ്ങളും അളവുതൂക്ക വിഭാഗം പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെങ്ങണ്ട പാലത്തിന് വടക്കുവശം മെറ്റല്‍ ചെയ്യാത്തതിനാല്‍ ഗതാഗത തടസ്സം ഉണ്ടാകുന്നതായും ഇതിനെതിരെ ഉദ്യോഗസ്ഥര്‍ നടപടി കൈക്കൊള്ളണമെന്നും വികസനസമിതി ആവശ്യപ്പെട്ടു. ജോണ്‍ പുളിക്കപ്പറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രാധാകൃഷ്ണന്‍, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രേമ രാജപ്പന്‍, എഴുപുന്ന ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് ശ്യാമളകുമാരി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. രാജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ രമേശപണിക്കര്‍, കെ.കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.