ആലപ്പുഴ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചും വ്യവസായമന്ത്രിയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയും തിങ്കളാഴ്ച ജില്ലയില്‍. ഇന്ന് രാവിലെ വൈക്കത്തുനിന്നാണ് നവകേരള യാത്ര ജില്ലയില്‍ എത്തുന്നത്. രാവിലെ 9.30 ന് നേരെകടവില്‍ ജാഥക്ക് വരവേല്‍പ് നല്‍കും. 10.30 ന് അരൂര്‍ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ തുറവൂരിലത്തെും. സമ്മേളനത്തില്‍ സ്വീകരണ കമ്മിറ്റി പ്രസിഡന്‍റ് എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്നിന് വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ചേര്‍ത്തലയില്‍ പതിനൊന്നാം മൈലില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ. പ്രസാദ് അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് കുട്ടനാട് മണ്ഡലത്തിലെ നെടുമുടിയില്‍ എത്തും. സമ്മേളനത്തില്‍ അഡ്വ. കെ.ആര്‍. ഭഗീകരന്‍ അധ്യക്ഷത വഹിക്കും. പിന്നീട് അഞ്ചിന് ആലപ്പുഴ നഗരത്തില്‍ സമ്മേളനം. ജി. സുധാകരന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് രാവിലെ 8.30ന് പരമ്പരാഗത വ്യവസായ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച. പിന്നീട് വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് ചാരുംമൂട്ടിലത്തെും. വൈകുന്നേരം അഞ്ചിന് ചെങ്ങന്നൂരിലെ സമ്മേളനത്തോടെ ജില്ലയിലെ പരിപാടി സമാപിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ചങ്ങനാശേരിയില്‍നിന്ന് എ.സി റോഡ് വഴിയാണ് ആലപ്പുഴയിലേക്ക് എത്തുന്നത്. വൈകുന്നേരം മൂന്നിന് പള്ളാത്തുരുത്തിയില്‍ സ്വീകരിക്കുന്ന യാത്രക്ക് തുടര്‍ന്ന് ആലപ്പുഴയിലും തൃക്കുന്നപ്പുഴയിലും കായംകുളത്തും സ്വീകരണം നല്‍കും. ആലപ്പുഴ ടൗണ്‍ ഹാളില്‍ വൈകുന്നേരം മൂന്നിനാണ് സ്വീകരണസമ്മേളനം. ജില്ലാ പ്രസിഡന്‍റ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസ്സമദ് സമദാനി, മന്ത്രി ഡോ. എം.കെ. മുനീര്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.എം.എ. സലാം, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം അഞ്ചിന് തൃക്കുന്നപ്പുഴയിലും ഏഴിന് കായംകുളത്തും സ്വീകരണം നടക്കും. എട്ട് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും മൂന്നിടത്തെയും സ്വീകരണങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.