ഹരിപ്പാട്: ബ്രദേഴ്സ് കടവ്-കന്നുകാലിപാലം-ഹസ്കാരപുരം-മണികണ്ഠന്‍ചിറ-പുളിക്കീഴ് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുന്നു. കാര്‍ത്തികപ്പള്ളി-കുമാരപുരം-കരുവാറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ വിഭാവനം ചെയ്ത റോഡാണിത്. നാലുഘട്ടമായാണ് റോഡിന്‍െറ നിര്‍മാണം ക്രമീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പദ്ധതിവിഹിതങ്ങള്‍ സംയോജിപ്പിച്ചാണ് പ്രോജക്ട് നടപ്പാക്കുന്നത്. ഇതിന്‍െറ ഒന്നാംഘട്ടമായ ബ്രദേഴ്സ് കടവ് മുതല്‍ കന്നുകാലി പാലം വരെയുള്ള ഭാഗം സംസ്ഥാന തുറമുഖ വകുപ്പ് മുഖേന 75 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ട റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം 1500 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 1.1 കോടി രൂപ മുടക്കി നിര്‍മിച്ചുവരുകയാണ്. മൂന്നാംഘട്ടമായ മണികണ്ഠന്‍ചിറ വരെയുള്ള ഭാഗം തുറമുഖ വകുപ്പ് മുഖേന നബാര്‍ഡിന്‍െറ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.8 കോടി രൂപ വിനിയോഗിച്ച് നിര്‍വഹിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ഒമ്പതിന് ടെന്‍ഡറുകള്‍ തുറന്നുപരിശോധിക്കുന്നതോടെ ഈ റോഡിന്‍െറ നിര്‍മാണവും ഈ മാസം ആരംഭിക്കാന്‍ സാധിക്കും. റോഡിന്‍െറ നാലാംഘട്ടമായ മണികണ്ഠന്‍ ചിറ മുതല്‍ പുളിക്കീഴ് വരെ ഭാഗം 65 ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാന തുറമുഖ വകുപ്പ് മുഖേന നേരത്തേ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുളിക്കീഴ് മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കരുവാറ്റ പഞ്ചായത്തിലെ ലീഡിങ് ചാനലിന് തീരത്തെ ബ്രദേഴ്സ് കടവ് വരെ ഏകദേശം ഒമ്പത് കി.മീ. ദൈര്‍ഘ്യമുള്ള റോഡ് 5.3 കോടി രൂപ മുടക്കിയാണ് നിര്‍മാ ണം. റോഡ് പൂര്‍ത്തീകരിക്കുന്നതോടെ തീരദേശപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും കയര്‍-കര്‍ഷക തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ നാഷനല്‍ ഹൈവേയിലേക്ക് എത്താനാകും. ഇവരുടെ ദീര്‍ഘനാളത്തെ യാത്രക്ളേശത്തിനും ഇതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.