എടത്വ: കാരുണ്യം പെരുമഴയായി പെയ്തിറങ്ങി. സാജന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ എട്ടുമണിക്കൂര്‍ കൊണ്ട് ലഭിച്ചത് 12 ലക്ഷത്തോളം രൂപ. ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെയും ചങ്ങനാശേരി പ്രത്യാശ ടീമിന്‍െറ നേതൃത്വത്തിലും നിര്‍ദേശത്തിലും ഞായറാഴ്ച തലവടി ഗ്രാമപഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലായി എട്ടുമണിക്കൂര്‍ കൊണ്ട് 80 സംഘങ്ങളായി നാനൂറിലേറെ പേര്‍ ചേര്‍ന്നായിരുന്നു ധനസമാഹരണം നടത്തിയത്. കാന്‍സര്‍ മൂലം വലതുകാല്‍ മുറിച്ചുമാറ്റുകയും മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്യേണ്ട തലവടി പഞ്ചായത്ത് കോടമ്പനാടി പത്തിശേരില്‍ പരേതനായ വാസുവിന്‍െറ മകന്‍ സാജന്‍െറ (30) ചികിത്സാര്‍ഥം എട്ടുലക്ഷം രൂപ സ്വരൂപിക്കാനാണ് തലവടി ഗ്രാമം ഒറ്റക്കെട്ടായി കൈകോര്‍ത്തത്. രോഗിയായ അമ്മയും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുള്ള സാജന്‍െറ കുടുംബത്തിനെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജനൂപ് പുഷ്പാകരന്‍, ജനറല്‍ കണ്‍വീനര്‍ ജെ.ടി. റാംസെ, കണ്‍വീനര്‍മാരായ പ്രിയ അരുണ്‍, അജിത്ത്കുമാര്‍ പിഷാരത്ത്, ജിജി തോമസ് പ്രസാദ്, ജയന്‍ ജോസഫ് പുന്നപ്ര, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ബിനു ഐസക് രാജു, ദിനു വിനോദ്, അനുരൂപ്, രമാ മോഹന്‍, പി.കെ. വര്‍ഗീസ്, സുഷമ സുധാകരന്‍, പി.ഇ. ഉമ്മന്‍, ആര്‍. ദീപു, അഡ്വ. സൈജേഷ്, അരുണ്‍കുമാര്‍, സജികുമാര്‍, തോമസ് മാത്യു, വര്‍ഗീസ് കോലത്തുപറമ്പ് എന്നിവരുടെ നേതൃത്വത്തിലെ സാജന്‍ ജീവന്‍രക്ഷാ സമിതിയാണ് എട്ടുമുതല്‍ 15 വരെയുള്ള വാര്‍ഡുകളിലായി തുക സ്വരൂപിക്കാന്‍ ഇറങ്ങിയത്. എട്ടുലക്ഷം രൂപ ആശുപത്രി അധികൃതരെ ഏല്‍പിക്കാനും ബാക്കി തുക സാജന് സ്വയംതൊഴില്‍ കണ്ടത്തൊന്‍ നല്‍കാനുമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.