പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിടുന്നത് ദുരിതമാകുന്നു

തുറവൂര്‍: ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിടുന്നതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകാനാണ് പിടിച്ചിടുന്നത്. ഇതുമൂലം ആലുവ, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് കണക്ഷന്‍ ട്രെയിനായ എറണാകുളം-ബംഗളൂരു കിട്ടുന്നില്ല. യാത്രക്കാര്‍ സമയവും പണവും നഷ്ടപ്പെടുത്തി അലയേണ്ടിവരുന്നു. മുമ്പ് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അന്ന് റെയില്‍വേ നല്‍കിയ ഉറപ്പ് പാലിച്ചില്ല. ട്രെയിന്‍ പിടിച്ചിടുന്നത് അവസാനിച്ചിട്ടുമില്ല. ശക്തമായ സമരത്തിനുള്ള ആലോചനയിലാണ് യാത്രക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.