സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

അമ്പലപ്പുഴ: സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍നിന്നാണ് വീയപുരം സ്വദേശി ഷിജിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പൈപ്പ് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഷിജിന്‍. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അമ്പലപ്പുഴ കോടതി വാറന്‍റ് പുറപ്പെടുവിച്ചതിനത്തെുടര്‍ന്ന് തിങ്കളാഴ്ചയാണ് ഷിജിനെ അമ്പലപ്പുഴ എസ്.ഐ പ്രജീഷ് കുമാറിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ല സ്റ്റേഷനില്‍ എത്തിച്ച് സെല്ലില്‍ പാര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ശുചിമുറിയില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. സെല്ലില്‍നിന്ന് ഇറക്കിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് അമ്പലപ്പുഴ പ്ളാക്കുടി ഇല്ലത്തിന് സമീപം നാട്ടുകാര്‍ ഇയാളെ പൊലീസിന്‍െറ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.